ബി ജെ പിയെ പിന്തുണച്ചിട്ടില്ല: നിലപാട് തിരുത്തി ഷീല ദീക്ഷിത്

Posted on: September 13, 2014 7:52 pm | Last updated: September 13, 2014 at 7:52 pm
SHARE

sheela dikshithന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിക്ക് അവസരം നല്‍കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഷീല ദീക്ഷിത്. അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗസംഖ്യ ഉണ്ടെങ്കില്‍ അവര്‍ രൂപീകരിക്കും എന്നാണ് പറഞ്ഞിട്ടുള്ളതെന്ന് ഷീലാ ദീക്ഷിത് വിശദീകരിച്ചു.

ബി ജെ പി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അതാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്ലതെന്നും ഷീലാ ദീക്ഷിത് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പ്രസ്താവന വിവാദമായതോടെയാണ് ഷീലാ ദീക്ഷിത് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.