രണ്ടാമത്തെ കുട്ടിയും പെണ്‍കുഞ്ഞ്; യുവാവ് ജനനേന്ദ്രിയം ഛേദിച്ചു

Posted on: September 13, 2014 8:54 am | Last updated: September 13, 2014 at 11:55 am
SHARE

knifeപാറ്റ്‌ന: തനിക്ക് രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് ക്ഷോഭം അടക്കാനാകാതെ യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു. ബീഹാറിലെ സിവാന്‍ ജില്ലയിലാണ് സംഭവം. ഇയാളുടെ ഭാര്യ രണ്ടാമതും പെണ്‍കുട്ടിയെ പ്രസവിച്ചതിനെ തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ട ശേഷം കത്തിയെടുത്ത് ജനനേന്ദ്രിയം മുറിച്ചുകളയുകയായിരുന്നുവത്രെ. 30കാരനായ ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. വിദേശത്ത് ജോലി ചെയ്യുന്നതിനിടെ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.