എഎപി എംഎല്‍എമാരെ സ്വധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് ആരോപണം

Posted on: September 13, 2014 11:25 am | Last updated: September 13, 2014 at 11:25 am
SHARE

SISODIAന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി 15 എഎപി എംഎല്‍എമാരെ ബന്ധപ്പെട്ടതായി ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ. അടുത്തിടെ പുറത്തുവിട്ട ഒളി ക്യാമറ ദൃശ്യങ്ങള്‍ക്ക് സമാനമായി ഈ സംഭവങ്ങളുടേയും ദൃശ്യങ്ങളുണ്ട്. മറ്റൊരു ഘട്ടത്തില്‍ ഇവ പുത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. 15 പേരില്‍ നാലുപേരെങ്കിലും പാര്‍ട്ടി വിടുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് എംഎല്‍എമാരെ സമീപിച്ചതെന്നും സിസോദിയ വ്യക്തമാക്കി.