കൊടുങ്ങല്ലൂര്‍ ബൈപ്പാസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: September 13, 2014 8:55 am | Last updated: September 13, 2014 at 8:55 am
SHARE

oommen chandyകൊടുങ്ങല്ലൂര്‍: ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കൊടുങ്ങല്ലൂര്‍ ബൈപ്പാ സിന്റെ ഉദ്ഘാടനം 18 ന് വൈകീട്ട് 5 ന് കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ് അധ്യക്ഷത വഹിക്കും. മന്ത്രി സി എന്‍ ബാലകൃഷ്ണനും ഇന്നസെന്റ് എം പി യും മുഖ്യാതിഥികളായിരിക്കും. ടി എന്‍ പ്രതാപന്‍ എം എല്‍ എ , പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്, കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.ബി. മഹേശ്വരി , വൈസ് ചെയര്‍മാന്‍ കെ ആര്‍ സുഭാഷ് , ജില്ലാ കലക്ടര്‍ എം എസ് ജയ, മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍, മുന്‍ എം പി കെ പി ധനപാലന്‍ പങ്കെടുക്കും.ദേശീയപാത 17 ല്‍ ചന്തപ്പുര മുതല്‍ കോട്ടപ്പുറംവരെ നാലുവരിപാതയായാണ് ബൈപ്പാസ് നിര്‍മിച്ചിട്ടുള്ളത്. 3 . 58 കീ മീ നീളമുള്ളതാണ് ബൈപ്പാസ്. സ്ഥലമെടുപ്പിനും റോഡ് നിര്‍മാണത്തിനുമായി 116. 8 കോടി രൂപയാണ് ചെലവിട്ടത്. 15.13 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സര്‍വീസ് റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.