Connect with us

Kasargod

ഗതാഗതക്കുരുക്ക്: നാലുവരിപ്പാതക്കായി യൂത്ത്‌ലീഗ് ഒപ്പുശേഖരണം നടത്തി

Published

|

Last Updated

കാസര്‍കോട്: കാസര്‍കോടിനും ചെര്‍ക്കളക്കുമിടയില്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് നീക്കിക്കിട്ടുന്നതിനായി നാലുവരിപ്പാതക്കായി യൂത്ത്‌ലീഗ് ഒപ്പുശേഖരണം നടത്തി.
ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. എന്‍ എ അബൂബക്കര്‍ ഹാജി, പി ബി അഹ്മദ്, എ എം കടവത്ത്, ഖാദര്‍ പാലോത്ത്, നൗഷാദ് മീലാദ്, പി ഐ എ ലത്തീഫ്, എന്‍ എ താഹിര്‍, സി എച്ച് ഹാരിസ്, സാദിഖ്, നവാസ് പാലോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെയും വൈകുന്നേരങ്ങളിലും തിരക്കുപിടിച്ച സമയങ്ങളില്‍ അണങ്കൂരിനും ചെര്‍ക്കളക്കുമിടയില്‍ റോഡിനു ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നു. ഇതുമൂലം കാല്‍നട യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം വളരെ വലുതാണ്.
കാസര്‍കോട് മുതല്‍ അണങ്കൂര്‍ വരെ നിലവിലുള്ള നാലുവരിപ്പാത ചെര്‍ക്കള വരെ നീട്ടണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് ആഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.
പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമാണ് ഒപ്പുശേഖരണം. സ്‌കൂളുകള്‍, കച്ചവടസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, തൊഴില്‍ ശാലകള്‍, ആരാധനാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഒപ്പുശേഖരണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ഒപ്പ് സമര്‍പ്പിക്കും.