കൊന്നവരേയും കൊല്ലിച്ചവരേയും പിടിക്കണം: ബിജെപി

Posted on: September 12, 2014 6:40 pm | Last updated: September 12, 2014 at 6:40 pm
SHARE

Ram-Madhav-കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കൊന്നവരേയും കൊല്ലിച്ചവരേയും പിടികൂടണമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാം മാധവ്. മനോജിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് മുഖ്യപ്രതി വിക്രമന്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് വിക്രമന്‍ കുറ്റം സമ്മതിച്ചത്. എന്നാല്‍ സിപിഎമ്മിന് കൊലപാതകത്തില്‍ പങ്കില്ലെന്നും സുഹൃത്തിനെ വധിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും വിക്രമന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.