Connect with us

Palakkad

സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനും ഗ്രന്ഥാലയത്തിനും നേരെ ആക്രമണം

Published

|

Last Updated

പാലക്കാട്: കല്ലേപ്പുള്ളിയില്‍ സിപിഐ എം മരുതറോഡ് ലോക്കല്‍കമ്മിറ്റി ഓഫീസിനും ഗ്രന്ഥാലയത്തിനും നേരെയും ആക്രമണം.ബുധനാഴ്ച ദിവസം രാത്രിയാണ് സംഭവം.
ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനുപിന്നിലെന്ന് ലോക്കല്‍ സെക്രട്ടറി എം ബി ബൈജു മലമ്പുഴ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.ഏതാനും ദിവസം മുമ്പ് കല്ലേപ്പുള്ളിയിലെ ലെ ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ രാജി വെച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇവര്‍ക്ക് സിപിഐ എം നേതൃത്വത്തില്‍ ഉജ്വല സ്വീ—കരണവും നല്‍കിയിരുന്നു.ഇതിലുള്ള പ്രകോപനമാണ് ഓഫീസ് ആക്രമണത്തിന് കാരണമത്രെ — ഒരു പ്രകോപനവുമില്ലാതെ സിപിഐ എം ഓഫീസ് അക്രമിച്ചത് നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്.
ആര്‍ എസ് എസ്- ബിജെപി പാര്‍ട്ടികളില്‍നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐ എമ്മിലേക്ക് വന്നതിനുശേഷം സിപിഐ എം – ഡിവൈഎഫ്‌ഐ സംഘടനകളുടെ കൊടിമരങ്ങള്‍ നിരന്തരം നശിപ്പിക്കുയാണ്.—
തെക്കുമുറിയിലും കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ് തകര്‍ത്ത നടപടിയില്‍ പ്രതിഷേധിച്ച് കല്ലേപ്പുള്ളിയില്‍ ഉജ്വല പ്രകടനം നടന്നു.—തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം എ പ്രഭാകരന്‍, ഏരിയ സെക്രട്ടറി വി കാര്‍ത്തികേയന്‍ സംസാരിച്ചു. പി രാധാകൃഷ്ണന്‍ അധ്യക്ഷത് വഹിച്ചു.ഗ്രന്ഥാലയവും സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എന്‍ കണ്ടമുത്തന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.കല്ലേപ്പുള്ളിയിലെ സേതുമാധവന്‍ സ്മാരക ഗ്രന്ഥാലയം തകര്‍ത്തതില്‍ താലൂക്ക് ഗ്രന്ഥശാല പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി എം കാസിം എന്നിവര്‍ ഗ്രന്ഥശാല സന്ദര്‍ശിച്ചു.ഗ്രന്ഥാലയം തകര്‍ത്ത സാമൂഹ്യവിരുദ്ധരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.—
ഗ്രന്ഥാലയം തകര്‍ത്തവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ “ാരവാഹികള്‍ ആവശ്യപ്പെട്ടു.——