ഐഎസ്‌ഐ ബന്ധമുണ്ടെന്ന് സംശയമുള്ളയാള്‍ അറസ്റ്റില്‍

Posted on: September 11, 2014 2:51 pm | Last updated: September 12, 2014 at 12:27 am
SHARE

NIAചെന്നൈ: പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശ്രീലങ്കന്‍ സ്വദേശിയെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. അരുണ്‍ സെല്‍വരാജന്‍ എന്ന തമിഴ് വംശജനെയാണ് അറസ്റ്റ് ചെയതത്.
വ്യാജ രേഖകള്‍ ഉണ്ടാക്കിയ ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ചെന്നൈയില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാപിക്കുകയും ഇതിന്റെ മറവില്‍ തന്ത്ര പ്രധാന കേന്ദ്രങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയെന്നും എന്‍ഐഎ അറിയിച്ചു. ഈ ഫോട്ടോകള്‍ അരുണ്‍ സെല്‍വരാജന്‍ കൊളംബോയിലെ പാക് ഹൈക്കമിഷന് കൈമാറിയെന്നും എന്‍ഐഎ അറിയിച്ചു.