Connect with us

International

ഇറാഖിലെ പുതിയ സര്‍ക്കാറിന് അറബ് ലീഗ് പിന്തുണ പ്രഖ്യാപിച്ചു

Published

|

Last Updated

കൈറോ: ഇസില്‍ തീവ്രവാദികള്‍ക്കെതിരെ പോരാട്ടം നടത്തുന്ന പുതിയ ഇറാഖീ സര്‍ക്കാറിന് അറബ് ലീഗ് തലവന്‍ നബില്‍ അല്‍ അറബി അന്താരാഷ്ട്രാ സമൂഹത്തിന്റെ പിന്തുണയഭ്യര്‍ഥിച്ചു. അതേസമയം ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണത്തെ അറബ് ലീഗ് പിന്തുണക്കില്ല. ഇന്ന് സഊദിയില്‍ നടക്കുന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ കൂടുതല്‍ പിന്തുണയുണ്ടാകുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. പുതിയ സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച അറബ് ലീഗ്, സര്‍ക്കാറിന്റെ തീവ്രവാദവിരുദ്ധ പോരാട്ടത്തിനും പിന്തുണയേകുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. കൈറോയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീവ്രവാദത്തിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടാനും അറബ് ലീഗ് തീരുമാനിച്ചത്.

Latest