Connect with us

Gulf

ഐസ്‌ക്രീം വാഹനങ്ങള്‍ക്ക് എമ്മാറിന്റെ നിരോധം

Published

|

Last Updated

ദുബൈ: തങ്ങളുടെ അധീനതയിലുള്ള താമസ കേന്ദ്രങ്ങളില്‍ ഐസ് ക്രീം വാഹനങ്ങള്‍ പ്രവേശിക്കുന്നത് എമ്മാര്‍ പ്രൊപര്‍ട്ടി മാനേജ്‌മെന്റ് നിരോധിച്ചു. എമ്മാര്‍ അധികൃതര്‍ താമസ മേഖലയിലേക്കുള്ള ഐസ്‌ക്രീം വാനുകളുടെ പ്രവേശനം നിരോധിച്ചതോടെ കമ്പനികള്‍ പ്രതിസന്ധിയിലായിരിക്കയാണ്.
എമ്മാറിന്റെ കീഴിലുള്ള എമിറേറ്റ്‌സ് ലിവിംഗ്, അറേബ്യന്‍ റാഞ്ചസ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഐസ്‌ക്രീം വണ്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഐസ്‌ക്രീം കമ്പനികളുടെ വണ്ടികള്‍ താമസ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ എമ്മാര്‍ ശക്തമായ ബോധവത്കരണത്തിനും തുടക്കമിട്ടിരിക്കയാണ്.
കഴിഞ്ഞ ആറു വര്‍ഷമായി എമ്മാറിന്റെ താമസ കേന്ദ്രങ്ങളില്‍ ഐസ്‌ക്രീം വിതരണം ചെയ്യുന്നതായി ഡെസേര്‍ട് ചില്‍ അധികൃതര്‍ സംഭവത്തോട് പ്രതികരിച്ചു. ഇതുവരെയും യാതൊരു പരാതിയും ഉത്പ്പന്നവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. മുന്നറിയിപ്പു നല്‍കാതെയാണ് വില്‍പനക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തങ്ങളുടെ ബിസിനസിനെ കാര്യമായി ബാധിക്കുന്ന സ്ഥിതിയാണെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

Latest