പ്രകോപനപരമായ പ്രസംഗം: അമിത് ഷാക്കെതിരെ കേസ്

Posted on: September 10, 2014 4:22 pm | Last updated: September 11, 2014 at 12:55 am
SHARE

amit_shah_clarifies360മുസാഫര്‍ നഗര്‍: പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ബിജെപി അധ്യക്ഷന്‍ അമിത്ഷാക്കെതിരെമുസഫര്‍നഗര്‍ പോലീസ് കേസെടുത്തു. ഏപ്രില്‍ മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രകോപനപരമായി പ്രസംഗം നടത്തിയതിനാണ് പൊലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്ഗൂഢാലോചനയാണെന്നാണ് ബിജെപിയുടെ പ്രതികരണം.

മുസാഫര്‍ നഗര്‍ കലാപത്തിലുണ്ടായ അപമാനത്തിനു വോട്ടിലൂടെ പ്രതികാരം ചെയ്യണമെന്നായിരുന്നു അമിതാ ഷായുടെ ആഹ്വാനം. അമിതാ ഷായുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘിച്ച അമിത് ഷാക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.