Connect with us

Kerala

നേതാക്കള്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരാകരുതെന്ന് കെപിസിസി

Published

|

Last Updated

ന്യൂഡല്‍ഹി: ബാര്‍ കേസില്‍ സുപ്രീംകോടതിയില്‍ പാര്‍ട്ടിയുമായി ബന്ധമുള്ള അഭിഭാഷകര്‍ ഹാജരാകരുതെന്ന് ഹൈക്കമാന്റിനോട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമാണ് ഇക്കാര്യം ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹരജി പരിഗണിക്കാനിരിക്കെയാണ് ആവശ്യം. പ്രമുഖ അഭിഭാഷകരും കോണ്‍ഗ്രസ് നേതാക്കളുമായ മനു അഭിഷേക് സിങ്‌വിയോ കപില്‍ സിബലോ ബാറുടമകള്‍ക്ക് വേണ്ടി ഹാജരാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പ്രമുഖ അഭിഭാഷകന്‍ ഫാലി എസ് നരിമാനായിരിക്കും ബാറുടമകള്‍ക്ക് വേണ്ടി ഹജരാകുകയെന്നാണ് സൂചന.

അതേസമയം ബാറുടമകളുടെ ഹരജിക്കെതിരെ സര്‍ക്കാറും തടസ്സ ഹരജി നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന്റെ വാദവും കോടതി കേള്‍ക്കും. മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയായിരിക്കും സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരാകുക. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest