വിദ്യാഭ്യാസ വകുപ്പിലെ സ്ഥലം മാറ്റം: മന്ത്രിക്ക് അതൃപ്തി

Posted on: September 7, 2014 2:15 pm | Last updated: September 7, 2014 at 2:15 pm
SHARE

kerala-secretariatതിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലംമാറ്റത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് അതൃപ്തി. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെഎം അബ്രഹാമിന് ധനകാര്യ വകുപ്പിന്റെ അധികച്ചുമതലകൂടി നല്‍കിയതില്‍ മന്ത്രി അതൃപ്തനാണ്.
ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ നിരന്തരം സ്ഥലം മാറ്റുന്നത് വകുപ്പിനെ താളം തെറ്റിക്കുന്നതായി മുഖ്യമന്ത്രിയെ മന്ത്രി അറിയിച്ചു.കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഇത്തരം മാറ്റങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നതായും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.