ക്ഷീര വികസന വകുപ്പ് മന്ത്രിയെ ജയലളിത പുറത്താക്കി

Posted on: September 6, 2014 9:25 pm | Last updated: September 6, 2014 at 9:25 pm
SHARE

jayalalitha1ചെന്നൈ: തന്നെ മന്ത്രിസഭയിലെ ക്ഷീര വികസന വകുപ്പ് മന്ത്രിയെ ജയലളിത പുറത്താക്കി. ക്ഷീരവികസന മന്ത്രി വി മൂര്‍ത്തിയെ ആണ് പുറത്താക്കിയത്. തിരുവള്ളൂര്‍ എം എല്‍ എയും മുന്‍ റവന്യൂ മന്ത്രിയുമായ ബി വി രാമണ്ണയെ പുതിയ ക്ഷീര വികസന വകുപ്പ് മന്ത്രിയായി നിയമിച്ചു.

തമിഴ്‌നാട് രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് മന്ത്രിയെ മാറ്റിയ കാര്യം വ്യക്തമാക്കിയത്. മന്ത്രിയെ മാറ്റാനുള്ള കാരണമെന്താണെന്ന് അറിവായിട്ടില്ല.