Connect with us

Kozhikode

ഗോദ്‌റെജ് ലൗഡ്: ഐ ഐ എമ്മിലെ കീര്‍ത്തി സിന്ദൂരി വിജയി

Published

|

Last Updated

കോഴിക്കോട്: രാജ്യത്തെ ബിസിനസ് സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍ നിന്ന് മികവുറ്റ നാളെയുടെ ലീഡര്‍മാരെ കണ്ടെത്തുന്നതിനായി ഗോദ്‌റെജ് സംഘടിപ്പിച്ച ഗോദ്‌റെജ് ലൗഡ് (ലിവ് ഔട്ട് യുവര്‍ ഡ്രീം) എന്ന പരിപാടിയില്‍ കോഴിക്കോട് ഐ ഐ എമ്മിലെ വിദ്യാര്‍ഥിനി കീര്‍ത്തി സിന്ദൂരി വിജയികളില്‍ ഒരാളായി.
മികവാര്‍ന്ന ഐഡിയകളുമായി 1,700 ഓളം വിദ്യാര്‍ഥികള്‍ ഗോദ്‌റെജ് ലൗഡിന് എത്തിയിരുന്നു. ഇവരില്‍ നിന്ന് 14 പേര്‍ തങ്ങളുടെ സ്വപ്‌ന പദ്ധതികള്‍ വിധികര്‍ത്താക്കളുടെ പാനലിനു മുമ്പില്‍ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐസ് ഡൈവിംഗ് എക്‌സ്‌പെഡിഷന്‍ മുതല്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഡെന്റല്‍ ഫഌറോസിസ് തടയാനുള്ള വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സ്വപ്‌ന പദ്ധതികളാണ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. ഇതില്‍ കോഴിക്കോട് ഐ ഐ എമ്മിലെ കീര്‍ത്തി സിന്ദൂരി അവതരിപ്പിച്ചത് പട്ടിണി തുടച്ചുമാറ്റാനുള്ള പദ്ധതിയാണ്.
ഗോദ്‌റെജ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് ഓഫീസര്‍ തന്യ ദുബാഷ്, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡറക്ടര്‍ നിസബ ഗോദ്‌റെജ്, എം ഡി വിവേക് ഗംഭീര്‍ എന്നിവരടങ്ങിയതായിരുന്നു വിധികര്‍ത്താക്കളുടെ പാനല്‍.