മോട്ടോ ജി, മോട്ടോ എക്‌സ്: പുതിയ മോഡലുകള്‍ മോട്ടറോള പുറത്തിറക്കി

Posted on: September 5, 2014 10:14 pm | Last updated: September 5, 2014 at 10:15 pm

motorolaന്യൂഡല്‍ഹി: ജനപ്രിയ സ്മാര്‍ട് ഫോണ്‍ മോഡലുകളായ മോട്ടോ ജി, മോട്ടോ എക്‌സ് എന്നിവയുടെ പുതുക്കിയ മോഡലുകള്‍ മോട്ടറോള പുറത്തിറക്കി. മോട്ടോ ജി വെള്ളിയാഴ്ച്ച അര്‍ധ രാത്രി മുതല്‍ ഓണ്‍ലൈന്‍ സ്‌റ്റോറായ ഫഌപ്കാര്‍ട്ടില്‍ ലഭ്യമാവും. 12,999 രൂപയാണ് വില. മോട്ടോ എക്‌സ് ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. വില കമ്പനി പുറത്ത് വിട്ടിട്ടില്ലെങ്കിലും ഏകദേശം 30000 ആയിരിക്കും എന്നാണ് സൂചന.

ഗോറില്ല ഗ്ലാസോട് കൂടിയ അഞ്ച് ഇഞ്ച് ഹൈ ഡെഫിനിഷന്‍ ഡിസ്‌പ്ലേയാണ് മോട്ടോ ജിക്ക് ഉള്ളത്. 1 ജിബി റാം. 8 ജിബി, 16 ജിബി സ്‌റ്റോറേജുള്ള രണ്ട് മോഡലുകളായി മോട്ടോ ജി ലഭിക്കും. 10.99എംഎം വണ്ണവും 149 ഗ്രാം ഭാരവുമാണ് ഫോണിനുള്ളത്. 8 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും 2 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണുള്ളത്. ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ മോട്ട് ജി ഓടുന്നത്. ആന്‍ഡ്രോയിഡ് എല്‍ അപ്‌ഡേറ്റ് മോട്ടറോള ഉറപ്പ് നല്‍കുന്നുണ്ട്.

മോട്ടോ എക്‌സിന് ഗോറില്ലാ ഗ്ലാസോട് കൂടിയ 5.2 പിക്‌സല്‍ ഡിസ്‌പ്ലേയാണുള്ളത്. 2 ജിബി റാം, 8 ജിബി 16 ജിബി സ്‌റ്റോറേജുള്ള രണ്ട് മോഡലുകളില്‍ മോട്ടോ എക്‌സ് ലഭിക്കും. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എ്ന്നിവയാണ് ഫോണിനുള്ളത്. ടച്ച് ചെയ്യാതെ ഫോണില്‍ കാര്യങ്ങള്‍ ചെയ്യാന്‍ മോട്ടോ വോയ്‌സ് ആപ്ലിക്കേഷനുണ്ട്. വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടച്ച്‌ലെസ്സ് കണ്‍ട്രോള്‍ മതി.