ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന്‌ സുഹൃത്തിനെ കുത്തിക്കൊന്നു

Posted on: September 5, 2014 1:09 am | Last updated: September 5, 2014 at 1:10 am
SHARE

facebook-logoചെന്നൈ: ഫെയ്‌സ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയതിന് സുഹൃത്തിനെ കുത്തിക്കൊന്നു. തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖനാണ് കൊല്ലപ്പെട്ടത്. കാര്‍ത്തിക് എന്നയാളാണ് കൊലപ്പെടുത്തിയത്. ഒരു സ്ത്രീയുടെ ഫോട്ടോയോടൊപ്പം കാര്‍ത്തികിന്റെ ഫോട്ടോയും ഫോണ്‍ നമ്പരും നല്‍കിയാണ് ഷണ്‍മുഖന്‍ പോസ്റ്റിട്ടത്. ഇതോടെ കാര്‍ത്തികിന് നിരന്തരം കോള്‍ വന്നതോടെയാണ് കാര്യമറിഞ്ഞത്. തുടര്‍ന്ന് ഇരുവരും വഴക്കിടുകയും ഇതിനിടെ കുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.