ഇന്ത്യയില്‍ ദിവസം 92 സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാകുന്നെന്ന്

Posted on: September 4, 2014 11:17 pm | Last updated: September 4, 2014 at 11:17 pm
SHARE

rapeന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു ദിവസം ശരാശരി 92 പെണ്‍കുട്ടികള്‍ മാനഭംംഗത്തിന് ഇരയാകുന്നെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 1636 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
2012ല്‍ 24923 മാനഭംഗക്കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2013ല്‍ ഇത് 33707 ആയി ഉയര്‍ന്നു. 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ മാനഭംഗത്തിന് ഇരയാകുന്നത്. 15556 കേസുകളാണ് ഇത്തരത്തിലുള്ളത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുന്ന 13304 കേസുകളും 2013ല്‍ രേഖപ്പെടുത്തി. 94 ശതമാനം കേസുകളിലും ഇരകള്‍ക്ക് അടുത്ത് പരിചയമുള്ളവരാണ് പീഡനത്തിരയാക്കിയത്. മാനഭംഗപ്പെടുത്തിയവരില്‍ 539 കേസുകളിലും രക്ഷിതാക്കളാണ് പ്രതികള്‍.