Connect with us

National

ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാന്‍ സമ്മര്‍ദമുണ്ടായി: ഷീലാ ദീക്ഷിത്

Published

|

Last Updated

ന്യൂഡല്‍ഹി: ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് മുന്‍ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. തന്റെ രാജിക്ക് കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെന്നും ഗവര്‍ണര്‍ പദവിയോടുള്ള ബഹുമാനത്തെ തുടര്‍ന്നാണ് രാജിവെച്ചതെന്നും അവര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തുടര്‍ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് കോണ്‍ഗ്രസ് തീരുമാനമെടുക്കും. അതിനനുസരിച്ച് താന്‍ പ്രവര്‍ത്തിക്കുമെന്നും ഷീല ദീക്ഷിത് പറഞ്ഞു.