നിരവധി കേസുകളിലെ പ്രതിയായ യുവാവ് ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായി

Posted on: September 4, 2014 12:27 am | Last updated: September 3, 2014 at 9:27 pm
SHARE

ചിറ്റൂര്‍: നിരവധികേസുകളിലെ പ്രതിയെ ഗുണ്ടാ അക്ട് പ്രകാരം അറസ്റ്റുചെയ്തു റിമാന്‍ഡില്‍വിട്ടു.
പുതുനഗരം, ചിറ്റൂര്‍ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ പ്ലാച്ചിമട കോളനിയില്‍ സിക്കന്തര്‍ ബാഷ (29)യാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പുതുനഗരം പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. 2010 മാര്‍ച്ച് ഏഴിന് കൃഷ്ണകുമാര്‍ എന്നയാളുടെ കന്നിമാരിയിലെ കള്ളുഷാപ്പ് പൊളിച്ചകേസില്‍ ഇയാളുടെപേരില്‍ പരാതിയുണ്ട്. പട്ടഞ്ചേരിയില്‍ സച്ചിദാനന്ദ ഗോപാലകൃഷ്ണന്‍ എന്നയാളുടെ കാറിന്റെ ഗ്ലാസ് തച്ചുതകര്‍ത്തസംഭവത്തിലും കേസ് നിലവിലുണ്ട്.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവരികയായിരുന്ന പുകയില ഉത്പന്നങ്ങള്‍ കന്നിമാരി ചെക്കുപോസ്റ്റില്‍വച്ച് കളവു നടത്തിയ സംഭവത്തിലും ഇയാള്‍ക്കെതിരെ പുതുനഗരം പോലീസില്‍ കേസുണ്ട്.
ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് പുതുനഗരം എസ്‌ഐ പി.യു സേതുമാധവന്‍ ഇയാളെ അറസറ്റുചെയ്തത്.