ദേശീയവേദിയുടെ നേത്ര പരിശോധനാ ക്യാമ്പ് രോഗികള്‍ക്ക് അനുഗ്രഹമായി

Posted on: September 4, 2014 12:17 am | Last updated: September 3, 2014 at 9:17 pm
SHARE

മൊഗ്രാല്‍: ദേശീയ വേദി മൊഗ്രാല്‍ യുണിറ്റ് കമ്മിറ്റിയുടെ 25 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മൊഗ്രാലില്‍ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പും നൂറുകണക്കിന് രോഗികള്‍ക്ക് അനുഗ്രഹമായി.
ക്യാമ്പില്‍ 150 ഓളം രോഗികള്‍ പങ്കെടുത്തു. 18 പേര്‍ക്ക് സൗജന്യ നേത്ര ശസ്ത്രക്രിയക്കുള്ള ഗ്രീന്‍ കാര്‍ഡ് നല്‍കി.
മെഡിക്കല്‍ ക്യാമ്പ് മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി എം ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്തു. ദേശീയ വേദി പ്രസിഡന്റ് എം എ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി കെ അന്‍വര്‍ സ്വാഗതം പറഞ്ഞു. നേത്രരോഗ വിദഗ്ധന്‍ ഡോ. രാകേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി എം ശുഐബ്, ബി എന്‍ മുഹമ്മദ് അലി, ഫാത്തിമ അബ്ദുല്ലകുഞ്ഞി, ഖതീബ് യഅ്ഖൂബ് ദാരിമി, സിദ്ദീഖ് അലി മൊഗ്രാല്‍, സയ്യിദ് ഹാദി തങ്ങള്‍, എച്ച് എം കരീം, സി എം അബ്ദുല്ലക്കുഞ്ഞി, യു കെ മൊയ്തീന്‍ കുട്ടി മൗലവി, കെ എം മുഹമ്മദ് കുഞ്ഞി, സി എം ഹംസ ക്യാമ്പിനു നേതൃത്വം നല്‍കി.