ഹ്യൂണ്ടായ് ഗ്രാന്റ് ഐ10 സ്‌പോര്‍ട്‌സ് എഡിഷന്‍ പുറത്തിറക്കി

Posted on: September 3, 2014 8:34 pm | Last updated: September 3, 2014 at 8:34 pm
SHARE

grand sportz

ഗ്രാന്റ് ഐ10 സ്‌പോര്‍ട്‌സ് എഡിഷന്‍ ഹ്യൂണ്ടായ് പുറത്തിറക്കി. ഗ്രാന്റ് ഐ10 പുറത്തിറക്കി ഒരു വര്‍ഷത്തിന് ശേഷമാണ് ഗ്രാന്റ് ഐ10 സ്‌പോര്‍ട്‌സ് എഡിഷനുമായി ഹ്യൂണ്ടായ് എത്തുന്നത്. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ഗ്രാന്റ് ഐ10 സ്‌പോര്‍ട്‌സ് എഡിഷന്‍ ലഭ്യമാണ്. പെട്രോള്‍ മോഡലിന് 5.11 ലക്ഷവും ഡീസല്‍ മോഡലിന് 5.98 ലക്ഷവുമാണ് എക്‌സ് ഷോറൂം വില.

ഹ്യൂണ്ടായിയുടെ ആസ്ത മോഡലില്‍ നിന്ന് ചില ഫീച്ചറുകള്‍ പുതിയ മോഡല്‍ സ്വീകരിച്ചിട്ടുണ്ട്. 14 ഇഞ്ച് ഡയമണ്ട് കട്ട് അല്ലോയ്‌സ്, ബ്ലൂ ടൂത്ത് കണക്ടിവിറ്റി, കറുപ്പ് ബി പില്ലര്‍, സ്റ്റിയറിംഗിലെ ഓഡിയോ ടെലിഫോണി നിയന്ത്രണ സംവിധാനം, ലെതര്‍ ചുറ്റിയ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയവയാണ് ആസ്ത മോഡലില്‍ നിന്ന് സ്വീകരിച്ചിട്ടുള്ളത്. റിയര്‍ സ്‌പോയിലര്‍, ആകര്‍ഷകമായ എക്‌സ്റ്റീരിയര്‍ ഗ്രാഫിക്‌സ് എന്നിവയാണ് ഗ്രാന്റ് ഐ10 സ്‌പോര്‍ട്‌സ് എഡിഷന്റെ പ്രധാന സവിശേഷതകള്‍.