പ്രിയ ബ്രാന്‍ഡുകളില്‍ ഇത്തിഹാദ് ഒന്നാമത്

Posted on: September 3, 2014 8:30 pm | Last updated: September 3, 2014 at 7:58 pm

etihad-airways1അബുദാബി: രാജ്യത്തെ ഏറ്റവും ജനപ്രിയമായ 10 ബ്രാന്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണലുകള്‍ക്കായുള്ള ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ സൈറ്റായ ലൈക്ഡിന്‍ പ്രഖ്യാപിച്ച ബ്രാന്‍ഡുകളില്‍ അബുദാബി സര്‍ക്കാരിന്റെ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് ഒന്നാമതെത്തി.
രണ്ടാം സ്ഥാനം എമിറേറ്റ്‌സ് ഹോസ്പിറ്റാലിറ്റി ചെയിനിനാണ്. മൂന്നാം സ്ഥാനത്ത് ജുമൈറ ഗ്രൂപ്പും അതിന് പിന്നിലായി ക്ലീവ്‌ലാന്‍ഡ് ക്ലിനിക് അബുദാബിയും ഇടം നേടി. കെട്ടിട നിര്‍മാണ രംഗത്തെ പ്രമുഖരായ ഇമാര്‍, ഇത്തിസലാത്ത്, നാഷനല്‍ ബേങ്ക് ഓഫ് അബുദാബി, ഡു, ഡമാക്, ടാസ്‌ക് എന്നിവയാണ് മറ്റു ബ്രാന്‍ഡുകള്‍.