മഞ്ഞക്കുളം ടൗണ്‍ ബസ് സ്റ്റാന്‍ഡ്-കം-ലോറി സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം

Posted on: September 3, 2014 9:32 am | Last updated: September 3, 2014 at 9:32 am
SHARE

പാലക്കാട്:നീണ്ട 25 വര്‍ഷങ്ങളായി പാലക്കാടന്‍ ജനതയ്ക്കു നിഷേധിക്കപ്പെട്ട മഞ്ഞക്കുളത്തെ ടൗണ്‍ ബസ് സ്റ്റാന്‍ഡ്-കം-ലോറി സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നു മഞ്ഞക്കുളം ബസ്-ലോറി സ്റ്റാന്‍ഡ് സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ജിബി റോഡിലെ റെയില്‍വേ ഗേറ്റ് അടച്ചിടാതിരിക്കാന്‍ രണ്ടര കോടി കൊടുക്കാന്‍ തയാറായ മുഖ്യമന്ത്രി അഞ്ചു കോടി നല്‍കിയിരുന്നെങ്കില്‍ നഗരത്തില്‍ മേലാമുറി മുതല്‍ മഞ്ഞക്കുളം വരെ ബൈപാസ് റോഡും ഒരു ടൗണ്‍ ബസ് സ്റ്റാന്‍ഡും ലോറി സ്റ്റാന്‍ഡും യാഥാര്‍ഥ്യമായേനെ. യോഗത്തില്‍ സമരസമിതി ജന. കണ്‍വീനര്‍ ഡോ. എം എന്‍ അനുവറുദീന്‍ അധ്യക്ഷത വഹിച്ചു.
ഡോ. പി എസ് പണിക്കര്‍, എം സുബെമാന്‍, വള്ളത്തോള്‍ മുരളീധരന്‍, പി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.