Connect with us

Kozhikode

സി പി എം-ആര്‍ എസ് എസ് സംഘര്‍ഷം എരവട്ടൂരില്‍ ബോംബേറും കല്ലേറും

Published

|

Last Updated

പേരാമ്പ്ര: എരവട്ടൂരില്‍ സിപി എം ആര്‍ എസ് എസ് സംഘര്‍ഷവും ബോംബേറും. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ കല്ലേറില്‍ പേരാമ്പ്ര എസ് ഐ അബ്ദുര്‍റഹ്മാന്‍, അഡീഷണല്‍ എസ് ഐ വിജയകുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പോലീസുദ്യോഗസ്ഥര്‍ക്കും നാല് സിപി എം പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള സാഹചര്യം പ്രതികൂലമായതിനാല്‍ കൂടുതല്‍ പോലീസിന്റെ സേവനം തേടിയിരുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ഹര്‍ത്താല്‍ അവസാനിച്ച ശേഷം ആര്‍ എസ് എസ് പ്രവര്‍ത്തകരും തുടര്‍ന്ന് സി പി എം പ്രവര്‍ത്തകരും പ്രകടനം നടത്തുകയും പോലീസ് തടഞ്ഞു പിരിച്ചുകയും ചെയ്തതന് പിന്നാലെയാണ് അക്രമം.
കല്ലേറുണ്ടായതോടെയാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ഇതിനിടയിലാണ് ബോംബേറുണ്ടായത്.
ബോംബ് സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല. ഇന്നലെ ഉച്ചക്ക് എരവട്ടൂര്‍ കയ്യേലി ബസ്‌റ്റോപ്പ് പരിസരത്ത് വെച്ച് ഡിവൈ എഫ് ഐ പ്രവര്‍ത്തകന്‍ പ്രവീണിനെ ഒരു സംഘം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് വെച്ച് അക്രമിച്ചിരുന്നു.
ഇതിന്റെ ഭാഗമായി പ്രദേശത്ത് നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയാണ് രാത്രിയോടെ നിയന്ത്രണാധീതമായത്.