രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില കുറഞ്ഞോ എന്ന് സോണിയ

Posted on: September 2, 2014 10:48 pm | Last updated: September 2, 2014 at 10:49 pm
SHARE

sonia gandiറായ്ബറേലി: നൂറ് ദിനങ്ങള്‍ പിന്നിടുന്ന നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില കുറഞ്ഞോ എന്ന് പരിഹാസ പൂര്‍വ്വം സോണിയ ചോദിച്ചു. രാജ്യത്ത് വിലക്കയറ്റം വര്‍ധിപ്പിക്കാനും വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുമാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സോണിയ ആരോപിച്ചു. തന്റെ മണ്ഡലമായ റായ്ബറേലിയില്‍ സന്ദര്‍ശനത്തിനെത്തിയ സോണിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മോദി സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചത്.