Connect with us

Kannur

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: എട്ട് പേര്‍ക്കെതിരെ കേസ്

Published

|

Last Updated

തലശ്ശേരി: കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. കിഴക്കേ കതിരൂര്‍ സ്വദേശി വിക്രമനെ മുഖ്യപ്രതിയാക്കിയാണ് കേസെടുത്തത്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ കതിരൂര്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ഇതേസമയം അന്വേഷണസംഘത്തെ മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ ആവശ്യപ്പെട്ടു. അന്വേഷണസംഘ തലവന്‍ സിപിഐ(എം) ആശ്രിതനാണെന്നും മുരളീധരന്‍ ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

---- facebook comment plugin here -----