യാത്രക്കാരുടെ എണ്ണത്തില്‍ 2.9 ശതമാനത്തിന്റെ കുറവ്

Posted on: September 1, 2014 9:56 pm | Last updated: September 1, 2014 at 9:56 pm
SHARE

ദുബൈ: യാത്രക്കാരുടെ എണ്ണത്തില്‍ 2.9 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. 2013 ജുലൈ മാസത്തില്‍ 53.1 ലക്ഷം യാത്രക്കാര്‍ ദുബൈ വിമാനത്താവളം ഉപയോഗിച്ചപ്പോള്‍ 2014 ജൂലൈയില്‍ 51.5 ലക്ഷം യാത്രക്കാര്‍ മാത്രമാണ് ഇവിടെ എത്തിയത്. 80 ദിവസം നീണ്ട റണ്‍വേ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് വിമാന സര്‍വീസുകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റിയതും സര്‍വീസുകളുടെ എണ്ണം കുറച്ചതുമാണ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാവാന്‍ ഇടയാക്കിയത്.