മദ്യ വില്‍പന: നാലു ബംഗ്ലാദേശുകാര്‍ അറസ്റ്റില്‍

Posted on: September 1, 2014 9:58 pm | Last updated: September 1, 2014 at 9:53 pm
SHARE

bootinsiude31082014ഷാര്‍ജ: മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് നാലു ബംഗ്ലാദേശ് പൗരന്മാരെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. വ്യവസായ മേഖലയില്‍ മദ്യവില്‍പനയില്‍ ഏര്‍പ്പെടവേയായിരുന്നു പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയതും ഇവരെ കൈയോടെ പിടികൂടിയതും.
പ്രതികളുടെ കീഴില്‍ നടത്തിയിരുന്ന റെസ്റ്റോറന്റിലെ റെഫ്രിജറേറ്ററിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. റെസ്റ്റോറന്റില്‍ നിന്നും വില്‍പനക്കായി കാറിലേക്ക് മദ്യ കുപ്പികള്‍ കയറ്റുന്ന അവസരത്തിലായിരുന്നു പ്രതികളെ പിടികൂടിയതെന്ന് ഷാര്‍ജ പോലീസ് കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി.