Connect with us

Gulf

മൂന്നു വര്‍ഷത്തിനകം മേഖലയില്‍ 50 ശാഖകള്‍- കെ പി ബഷീര്‍

Published

|

Last Updated

ഷാര്‍ജ: നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ 33-ാമത് ശാഖ ഷാര്‍ജ നാഷ്‌നല്‍ പെയിന്റിനു സമീപം അല്‍ മുവീല സ്‌കൂള്‍ സോണില്‍ സെപ്തംബര്‍ മൂന്ന് ബുധന്‍ തുറക്കുമെന്ന് വെസ്റ്റേണ്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ പി ബഷീര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മേഖലയില്‍ നെസ്റ്റോയുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമാക്കിയാണിത്. ഉപഭോക്തൃ സേവനത്തില്‍ ഇത് നാഴികകല്ലായി മാറും.
1.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് മുവീലയിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഷാര്‍ജയിലെ വിവിധ താമസകേന്ദ്രങ്ങളിലെന്ന പോലെ ഇവിടെയും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദുബൈ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് എത്തിപ്പെടാന്‍ എളുപ്പുമാണ്.
2004ലാണ് നെസ്റ്റോ ആരംഭിച്ചത്. ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ്, ഡിപ്പാര്‍ട്ടുമെന്റല്‍ സ്റ്റോറുകളുടെ ഒരു മുത്തുമാല എന്നതാണ് പ്രതീക്ഷ. നിങ്ങളുടെ അയല്‍പക്കത്ത് ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ജി സി സിയിലുടനീളം ഏറ്റവും വിശ്വസ്തമായ ശൃംഖലയായി മാറിയിട്ടുണ്ട്.
ഇരുനില കെട്ടിടത്തിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ഭക്ഷ്യോത്പന്നങ്ങള്‍, ആരോഗ്യ- സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഫാഷന്‍ ഉത്പന്നങ്ങള്‍, ഇലക്‌ട്രോണിക്‌സ് തുടങ്ങിയവയെല്ലാം ലഭ്യമാണ്. സമഗ്രമായ ഷോപ്പിംഗ് അനുഭവമാണ് ലക്ഷ്യമിടുന്നത്. ഫുഡ്‌കോര്‍ട്ട്, മണി എക്‌സ്‌ചേഞ്ച് എന്നിവ അനുബന്ധമായി ഉണ്ടാകും. വിശാലമായ കാര്‍പാര്‍ക്കിംഗ് ഒരുക്കിയിട്ടുണ്ട്.
മിതമായ നിരക്കില്‍ മികച്ച ഉത്പന്നങ്ങളാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
അടുത്ത മൂന്നു വര്‍ഷത്തിനകം 17 ശാഖകള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നു. 2016 ഓടെ മേഖലയില്‍ 50 ശാഖകള്‍ പൂര്‍ത്തീകരിക്കുമെന്നും കെ പി ബഷീര്‍ അറിയിച്ചു.

Latest