Connect with us

Kerala

മദ്യനയം ശമ്പള പരിഷ്‌കരണത്തെ ബാധിക്കുമെന്ന് ജ: രാമചന്ദ്രന്‍ നായര്‍

Published

|

Last Updated

ramachandran nairഎറണാകുളം: സര്‍ക്കാറിന്റെ പുതിയ മദ്യനയം മൂലമുണ്ടാകുന്ന റവന്യൂനഷ്ടം ശമ്പളവര്‍ധനയെ ബാധിക്കുമെന്ന് ശമ്പള പരിഷ്‌കരണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍. മതനേതാക്കളും സാഹിത്യകാരന്‍മാരും പറയുന്നത് കേട്ട് തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ അടുത്ത തലമുറയോട് ഉത്തരം പറയേണ്ടിവരും.

തൊഴില്‍ രംഗത്തെയും സാമ്പത്തികരംഗത്തെയും വിദഗ്ധന്‍മാരാണ് മദ്യനയത്തില്‍ അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വീര്യംകുറഞ്ഞ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കുറച്ച് മദ്യം കുടിക്കേണ്ടവര്‍ക്ക് വീര്യം കുറഞ്ഞമദ്യം കുടിക്കാന്‍ അവസരമുണ്ടാകണം. മദ്യനയമല്ല മദ്യ സംസ്‌കാരമാണ് മാറേണ്ടത്.

തൊഴില്‍, വരുമാന നഷ്ടം മൂലം അയല്‍സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ട മദ്യനയമാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മദ്യനിരോധനം ടൂറിസം മേഖലയെ ബാധിക്കും. വ്യാജമദ്യം ഒഴുകും. കള്ള് കച്ചവടം വ്യാജമദ്യം ഒഴുകാനുള്ള അവസരമാണെന്നും ഹൈക്കോടതിയില്‍ തന്റെ മുന്നില്‍ വന്ന കേസുകളില്‍ ഭൂരിപക്ഷവും കള്ളില്‍ ചാരായം കലര്‍ത്തി വിറ്റതാണെന്നും ഒരു പൊതുപരിപാടിയില്‍ രാമചന്ദ്രന്‍നായര്‍ പറഞ്ഞു.