പുതിയ ട്രെയിനുകളുടെ സമയക്രമം റെയില്‍വേ പുറത്തിറക്കി

Posted on: August 31, 2014 12:28 am | Last updated: August 31, 2014 at 12:29 am

railwayതിരുവനന്തപുരം: ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിനുകളുടെ സമയക്രമം ദക്ഷിണ റെയില്‍വേ പുറത്തിറക്കി. കോയമ്പത്തൂര്‍ വഴി ആഴ്ചയില്‍ രണ്ട് തവണ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ബംഗളൂരു പ്രീമിയം എക്‌സ്പ്രസ്(നമ്പര്‍-22658/22657), ആഴ്ചയില്‍ ഒരിക്കല്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്(22653/22654), ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്(22655/22656), ആഴ്ചയില്‍ ഒരിക്കല്‍ മധുര വഴി സര്‍വീസ് നടത്തുന്ന നാഗര്‍കോവില്‍-കാച്ചെഗുഡ എക്‌സ്പ്രസ്(16354/16353), ദിവസേനയുളള പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍(56715/56716) എന്നീ ട്രെയിനുകളുടെ സമയക്രമമാണ് റെയില്‍വേ പുറത്തിറിക്കിയിട്ടുള്ളത്. ഇവയില്‍ നാഗര്‍കോവില്‍-കാച്ചഗുഡ എക്‌സ്പ്രസ് മെയ് മാസം മുതല്‍ സര്‍വീസ് ആരംഭിച്ചിരുന്നു. മറ്റു ട്രെയിനുകള്‍ സര്‍വീസ് തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കുമെന്നും റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വ്യാഴാഴചകളിലും ഞായറാഴചകളിലും തിരുവനന്തുപരത്തു നിന്ന് രാത്രി ഏഴിന് തിരിക്കുന്ന തിരുവനന്തപുരം-ബംഗളൂരു പ്രീമിയം എക്‌സ്പ്രസ്(നമ്പര്‍-22658/22657) യഥാക്രമം വെള്ളിയാഴ്ചയും തിങ്കഴാഴ്ചയും രാവിലെ 8.10ന് ബംഗളൂരുവില്‍ എത്തിച്ചേരും. ബംഗളൂരുവില്‍ നിന്നും വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചയിലും രാത്രി 7.15ന് തിരിക്കുന്ന ട്രെയിന്‍ യഥാക്രമം ശനിയാഴ്ചയും, ചൊവ്വാഴ്ചയും രാവിലെ 8.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. എറണാകുളം ടൗണ്‍, കോയമ്പത്തൂര്‍, ഈറോഡ് എന്നിവിടങ്ങളിലാണ് നിലവിലെ സ്‌റ്റോപ്പുകള്‍.
കോട്ടയം വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരംഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്(22653/22654) ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരക്ക് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ 2.00 മണിക്ക് നിസാമുദ്ദീനില്‍ എത്തിച്ചേരും. തിരികെ തിങ്കളാഴ്ചരാവിലെ 10.05ന് നിസാമുദ്ദീനില്‍ നിന്ന് തിരിച്ച് ബുധാനാഴ്ച ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്(22655/22656)ബുധനാഴച പുലര്‍ച്ചെ പന്ത്രണ്ടരക്ക് തിരിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് നിസാമുദ്ദീനില്‍ എത്തിച്ചേരും. തിരികെ വെള്ളിയാഴ്ച തന്നെ രാവിലെ 10.05ന് നിസാമുദ്ദീനില്‍ നിന്ന് തിരിച്ച് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്ത് എത്തിച്ചേരും. കൊല്ലം, കായംകുളം, ആലപ്പുഴ/കോട്ടയം, എറണാകുളം ടൗണ്‍/ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം, ഉഡുപ്പി, കര്‍മാലി, രത്‌നഗിരി, പനവേല്‍, വസായ്‌റോഡ്, ദഹാനു റോഡ്, വാപി, സൂരത്, ഭറൂച്ച്, വഡോദര, രത്‌ലം, കോട്ട, സവായ്മധോപൂര്‍, ഭരത്പൂര്‍, മാത്തുര എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്.
മധുര വഴി സര്‍വീസ് നടത്തുന്ന നാഗര്‍കോവില്‍-കാച്ചെഗുഡ എക്‌സ്പ്രസ്(16354/16353) ചൊവ്വാഴ്ച രാവിലെ 8.10ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കാച്ചഗുഡയിലെത്തും. തിരികെ ബുധനാഴ്ച വൈകിട്ട് നാലിന് പുറപ്പെട്ട് വ്യാഴാഴ്ച 9.10ന് നാഗര്‍ഗകോവിലിലെത്തും. ദിവസേനയുളള പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍(56715/56716) ഉച്ചക്ക് 12.40ന് പുറപ്പെട്ട് രാത്രി 7.10ന് നാഗര്‍കോവിലിലെത്തും. തിരികെ പുലര്‍ച്ചെ 5.40ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 11.40ന് പുനലൂരിലെത്തും.
പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, എഴുകോണ്‍, കുണ്ടറ, കിളികൊല്ലൂര്‍, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കംപുഴ, കഴക്കൂട്ടം, കൊച്ചുവേളി, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെന്‍ട്രല്‍, നേമം, ബാലരാമപുരം,നെയ്യാറ്റിന്‍കര, ധനവച്ചപുരം, പാറശാല, കുഴിത്തുറ, എരണിയല്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍,