ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണങ്ങള്‍ക്ക് തോന്നിയ വില

Posted on: August 30, 2014 9:53 am | Last updated: August 30, 2014 at 9:53 am

എടപ്പാള്‍: എടപ്പാളിലെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണങ്ങള്‍ക്ക് തോന്നിയപോലെ വില.
ഹോട്ടലുകളില്‍ മൂന്നുതരത്തിലാണ് വില. ആറ് രൂപ മുതല്‍ പത്തുരൂപ വരെയാണ് ചായക്ക് ഈടാക്കുന്നത്. വിലവര്‍ധനവിന്റെ പേരിലാണ് പകല്‍ക്കൊള്ള നടത്തുന്നത്. ഊണിനും ക്രമാധീതമായി വിലവര്‍ധിപ്പിച്ചിരിക്കുന്നു. ചെറുപലഹാരങ്ങള്‍ക്കും ഭീമമായ തോതില്‍ വിലവര്‍ധിപ്പിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ വിവിധ തരത്തിലാണ് വില ഈടാക്കുന്നത്. ഹോട്ടലുകളിലും ബേക്കറികളിലും ക്രമാധീതമായി ഭക്ഷണങ്ങള്‍ക്ക് വിലവാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുന്നതിനായി ആര്‍ ഡി ഒ, സപ്ലൈ ഓഫീസര്‍, ഫുഡ് കമീഷണര്‍, എന്നിവരടങ്ങുന്ന ഭക്ഷ്യ ഉപദേശക സമിതിയുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനം നിര്‍ജീവമാണ്.
വിലനിലവാരബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവുണ്ടെങ്കിലും മിക്കതിലും ഇവ പ്രദര്‍ശിപ്പിട്ടില്ല. ഹോട്ടലുടമകള്‍ നയം തിരുത്തിയില്ലെങ്കില്‍ ഡി വൈ എഫ് ഐ എടപ്പാള്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്താനും തീരുമാനിച്ചു.
യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ബി ജി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് സുജിത്ത്, ഇ കെ ദിലീഷ്, വി പി അനീഷ്, സിദ്ദീഖ് വട്ടംകു സംസാരിച്ചു.