മഹല്ല് ശാക്തീകരണം: ഖതീബ് കോണ്‍ഫറന്‍സുകള്‍ നടത്തും

Posted on: August 30, 2014 12:05 am | Last updated: August 30, 2014 at 12:05 am

കോഴിക്കോട്: മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഖതീബ് കോണ്‍ഫറന്‍സുകള്‍ നടത്തുന്നതിന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന കമ്മിറ്റി പദ്ധതികള്‍ ആവിഷ്‌കരിച്ചു. ജില്ലയിലെ മുഴുവന്‍ ഖതീബുമാരെയും ഇമാമുമാരെയും പങ്കെടുപ്പിച്ച് ‘ദഅ്‌വത്തും ഇമാമത്തും’ എന്ന വിഷയത്തില്‍ ക്ലാസുകള്‍ നടക്കും. തിന്മ മുക്ത മഹല്ല് സാക്ഷാത്കരിക്കുന്നതിന് ഖതീബിന്റെ പങ്ക് നിര്‍ണയിക്കുന്നതാകും പ്രസ്തുത കോണ്‍ഫറന്‍സുകള്‍. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രമുഖറ നേതാക്കള്‍ നേതൃത്വം നല്‍കും.
കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, എം എന്‍ സ്വിദ്ദീഖ് ഹാജി, വി എം കോയ മാസ്റ്റര്‍, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, അബൂബക്കര്‍ ശര്‍വാനി, പി കെ അബൂബക്കര്‍ മൗലവി, പി ടി സി മുഹമ്മദലി മാസ്റ്റര്‍, എന്‍ പി ഉന്മ്മര്‍ സാഹിബ്, തുടങ്ങിയവര്‍ സംബന്ധിച്ചു.