എസ് വൈ എസ് സോണ്‍ വിളംബരവും സമര്‍പ്പണവും ശ്രദ്ധേയമായി

Posted on: August 30, 2014 12:23 am | Last updated: August 29, 2014 at 10:23 pm

കാസര്‍കോട്: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക വിളംബരമായി കാസര്‍കോട്ട് നടന്ന റാലിയും സമര്‍പ്പണം ക്യാമ്പും ആവേശമായി.
സോണിലെ ആറ് സര്‍ക്കിളില്‍ നിന്ന് തിരഞ്ഞെടുത്ത 33 വീതം സ്വഫ്‌വ കര്‍മഭടന്മാരും ജില്ലാ സോണ്‍ നേതാക്കളും അണിനിരന്ന റാലി സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതിഷേധാഗ്നിയായി മാറി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് തൂവെള്ള വസ്തരധാരികള്‍ നഗരത്തില്‍ പതാകയേന്തി മുന്നേറിയത് കൗതുക കാഴ്ചയായി. സുന്നി സെന്ററില്‍ തുടങ്ങിയ റാലി പഴയ ബസ്റ്റാന്‍ഡ് വഴി ക്ലോക്ക് ടവര്‍ പരിസരത്ത് സമാപിച്ചു.
എസ് വൈ എസ് നേതാക്കളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹസന്‍ അഹ്ദല്‍, ഹമീദ് മൗലവി ആലമ്പാടി, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ഹദ്ദാദ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, ഇത്തിഹാദ് മുഹമ്മദ് ഹാജി, എം പി അബ്ദുല്ല ഫൈസി, മുഹമ്മദ് ടിപ്പുനഗര്‍, ഹനീഫ് പടുപ്പ്, ഹംസ സഖാഫി ചൂരി, അബ്ദുല്ല പൊവ്വല്‍, സ്വഫ്‌വാന്‍ ആലംപാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നേരത്തെ നടന്ന സമര്‍പ്പണം ക്യാമ്പ് എസ് വൈ എസ് സംസ്ഥാന എക്‌സ്ിക്യൂട്ടീവ് അംഗം ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ്് കരിപ്പൊടി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഹംസ സഖാഫി ചൂരി സ്വാഗതം പറഞ്ഞു.