വിദ്യാര്‍ഥികള്‍ക്ക് ഇളവുകളുമായി റസ്റ്റോറന്റ്

Posted on: August 29, 2014 9:05 pm | Last updated: August 29, 2014 at 9:47 pm

ദുബൈ: വിദ്യാര്‍ഥികള്‍ക്ക് ഇളവുകളുമായി റസ്റ്റോറന്റ്. ദുബൈ മറീനയിലെ മോണ്ടെ കാര്‍ലോ സ്റ്റാര്‍സാണ് ഇളവ് പ്രഖ്യാപിച്ചത്. സ്ഥിരമായി റസ്റ്റോറന്റിലെത്തുന്നവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുമെന്ന് ജനറല്‍ മാനേജര്‍ ഇബ്‌റാഹീം അല്‍ ശൈഖ് പറഞ്ഞു.
റസ്റ്റോറന്റ് പരിസരത്ത് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികളില്‍ കൗതുകം ജനിപ്പിക്കുന്ന പ്രത്യേകതരം തീന്‍മേശകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇബ്‌റാഹീം അല്‍ ശൈഖ് അറിയിച്ചു.