ഡി പി വേള്‍ഡിന് വന്‍ലാഭം

Posted on: August 29, 2014 7:54 pm | Last updated: August 29, 2014 at 7:54 pm

dp worldദുബൈ: ദുബൈ പോര്‍ട്ട് വേള്‍ഡിന് (ഡി പി വേള്‍ഡ്) ഈ വര്‍ഷം ആദ്യ ആറു മാസത്തില്‍ ലാഭത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ 40.08 ശതമാനം ലാഭ വര്‍ധന ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 33.20 കോടി ഡോളറാണ് ലാഭം. ജൂണ്‍ 30 അവസാനിക്കുമ്പോള്‍ 9.9 ശതമാനമാണ് വരുമാന വര്‍ധന. 165 കോടി ഡോളറിന്റെ വരുമാനത്തില്‍ 12 ശതമാനം കണ്ടെയ്‌നര്‍ നീക്കം വഴിയാണ്.
മികച്ച പ്രകടനമാണ് കാഴ്ച വെക്കാന്‍ കഴിഞ്ഞതെന്ന് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായം പറഞ്ഞു.