തീവ്രവാദികളുടെ സഹായി മൂന്നാറില്‍ പിടിയില്‍

Posted on: August 29, 2014 10:11 am | Last updated: August 29, 2014 at 11:46 pm

crimeമൂന്നാര്‍: തീവ്രവാദികള്‍ക്ക് സഹായം ചെയ്തിരുന്ന ആള്‍ മൂന്നാറില്‍ പിടിയിലായി. ബീഹാര്‍ സ്വദേശിയായ ജമീല്‍ ആണ് അറസ്റ്റിലായത്. ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ വഖാസ് അഹമ്മദ്, തെഹ്‌സീന്‍ അക്തര്‍ എന്നിവര്‍ക്ക് മൂന്നാറില്‍ സഹായം ചെയ്തിരുന്നത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് താമസിക്കാന്‍ മൂന്ന് മാസത്തോളം സൗകര്യമൊരുക്കിയതും ഇയാളായിരുന്നെത്രെ.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ നേരത്തെ ചായക്കട നടത്തിയ സ്ഥലത്തെത്തിയ ഇയാളെ പോലീസ് പ്രദേശം വളഞ്ഞ് പിടികൂടുകയായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയും ഡല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമാണ് കേസ് അന്വേഷിക്കുന്നത്.