ഹയര്‍ സെക്കന്‍ഡറി അധ്യാപക പുരസ്‌കാരം പ്രഖ്യാപിച്ചു.

Posted on: August 29, 2014 1:00 am | Last updated: August 29, 2014 at 1:00 am

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു റീജ്യനുകളില്‍ നിന്നുള്ള 2013-14 വര്‍ഷത്തെ മികച്ച ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ നിര്‍ദേശിച്ച പാനലില്‍ നിന്നാണ് മൂന്നു റീജ്യനുകളില്‍ നിന്നുള്ള ഒമ്പത് അധ്യാപകരെ വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടുന്ന സമിതി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. തിരുവനന്തപുരം റീജ്യനിലെ പുരസ്‌കാര ജേതാക്കള്‍: തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഡോ. എ വി വര്‍ക്കി, പത്തനംതിട്ട അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇക്കണോമിക്‌സ് അധ്യാപകന്‍ പി ആര്‍ ഗിരീഷ്, തിരുവന്തപുരം ശാസ്തമംഗലം ആര്‍ കെ ഡി എന്‍ എസ് എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സോഷ്യോളജി അധ്യാപിക പി ജി ശ്രീകല.
എറണാകുളം റീജ്യന്‍: പാലക്കാട് നടുവട്ടം ഗവ. ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ പി പ്രദീപ്കുമാര്‍, തൃശൂര്‍ ചാള്‍ഡിയന്‍ സിറിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. അബി പോള്‍, പിറവം എം കെ എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകന്‍ ഷാജി വര്‍ഗീസ്.
കോഴിക്കോട് റീജ്യന്‍: കണ്ണൂര്‍ പാലയാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ശശിധരന്‍ കുനിയില്‍, കണ്ണൂര്‍ പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാത്തമാറ്രിക്‌സ് അധ്യാപകന്‍ ടി പി റഫീഖ്, വയനാട് പിണങ്ങോട് ഡബ്ല്യു ഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ താജ് മന്‍സൂര്‍.