പതിനാലുകാരിയെ പീഡിപിച്ച സംഭവം: നടത്തിപ്പുകാരനെ രക്ഷിക്കാന്‍ അണിയറ നീക്കം

Posted on: August 28, 2014 10:29 am | Last updated: August 28, 2014 at 10:29 am

rapeമണ്ണാര്‍ക്കാട്: പതിനാലുകാരിയെ പീഡിപ്പിച്ച സ്ഥാപനത്തിലെ നടത്തിപ്പ് കാരന്റെ അറസ്റ്റ് നീങ്ങുന്നതില്‍ ദുരൂഹത.
കല്ലടിക്കോട് ദാറുല്‍അമാന്‍ നടത്തിപ്പ് കാരന്‍ സാദപ്പ ഹാജി എന്ന് കുട്ടികള്‍ വിളിക്കുന്ന സാദാഹാജി പതിനാലുകാരിയെ നിരന്തരം പീഡിപ്പിച്ചതായി നിര്‍ഭയയുടെ നിര്‍ദേശ പ്രകാരം കേസെടുത്തിട്ട് നാളുകളേറെയായി. പണവും സ്വാധീനവും നിരവധി സംഘടനകളുടെ നേതൃനിരയിലുള്ള സാദാ ഹാജിയെ അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് മടിക്കുകയാണത്രെ.
നിര്‍ഭയയുടെ ഇടപെടലില്‍ കേസ് എടുത്തിട്ടും സാദാഹാജിയെ രക്ഷിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് പരാതി. തെളിവുകള്‍ നശിപ്പിച്ച് സാദാഹാജിക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുന്നതിനാണ് അറസ്റ്റ് നീട്ടി കൊണ്ടു പോകുന്നതെന്നും പറയപ്പെടന്നു. ഭരണകക്ഷിയുടെ ഒരു കക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സാദാഹാജിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം കല്ലടിക്കോട് ഭാഗത്ത് ശക്തമായിരിക്കുകയാണ്.
ആരോപണവിധേയനായ പ്രതിയെ ഉടന്‍ പിടികൂടണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.