Connect with us

Ongoing News

ചങ്ങാലിക്കോടന്‍ നേന്ത്രന്‍ ഭൂപ്രദേശ സൂചകസ്ഥാനത്തേക്ക്‌

Published

|

Last Updated

തൃശൂര്‍: കേരളത്തിന്റെ അമൂല്യ കാര്‍ഷിക സമ്പത്തായ ചങ്ങാലിക്കോടന്‍ നേന്ത്രന് ഭൂപ്രദേശസൂചകസ്ഥാനം കൈയെത്തും ദൂരത്ത്. ഇതുസംബന്ധിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച അപേക്ഷ ചെന്നൈയിലെ ജി ഐരജിസ്ട്രിയുടെ പരിശോധനാ നടപടിക്രമങ്ങളുടെ അന്തിമ ഘട്ടത്തിലാണ്.
നേന്ത്രകര്‍ഷകരുടെ കൂട്ടായ്മയുടെ പേരിലാണ് അഞ്ചുമാസം മുമ്പ് ഇതിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. കര്‍ഷക കൂട്ടായ്മയും കണ്ണാറ വാഴ ഗവേഷണ കേന്ദ്രവും സംസ്ഥാന കൃഷിവകുപ്പുമായിചേര്‍ന്നാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ കൈക്കൊണ്ടത്. ഇതിന് മുമ്പ് പൊക്കാളി അരി,വാഴനാളം പൈനാപ്പിള്‍, വയനാടന്‍ അരിയിനങ്ങളായ ജീരകശാല, ഗന്ധകശാല, തിരുവിതാംകൂര്‍ ശര്‍ക്കര, കൈപ്പാട് അരി എന്നീ കാര്‍ഷികോത്പന്നങ്ങളെസര്‍വകലാശാലയുടെ സങ്കേതികോപദേശത്തെ തുടര്‍ന്ന് ഭൂപ്രദേശസൂചകങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ചങ്ങാലിക്കോടന്‍ നേന്ത്രന് പുറമേ തിരൂര്‍ വെറ്റിലക്കും നിലമ്പൂര്‍ തേക്കിനുംഭൂപ്രദേശ സൂചക അംഗീകാരം ലഭ്യമാകൂനതിനുള്ള നടപടികള്‍ആരംഭിച്ചിട്ടുണ്ട്. ഒരു കാലത്ത് ചങ്ങഴിക്കോടന്‍ നമ്പ്യാന്മാര്‍ എന്നറിയപ്പെട്ടിരുന്ന ഇടപ്രഭുക്കളുടെ ഭരണാധിപത്യത്തിലിരുന്ന തൃശൂര്‍, പാലക്കാട് ജില്ലകളിലെ കൃഷി സ്ഥലങ്ങളില്‍ വിളയിച്ചിരുന്ന ഇനമാണ് അന്ന് ചങ്ങഴിക്കോടന്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ചങ്ങാലിക്കോടന്‍. പ്രധാനമായും കാഴ്ചക്കുലക്കുപയോഗിക്കുന്ന ഈ ഇനം ഭംഗിയുടേയുംരുചിയുടേയും കാര്യത്തിലും വേറിട്ടു നില്‍ക്കുന്നു. കഴിഞ്ഞ ഓണത്തിന് ഒരു കിലോ ചങ്ങാലിക്കോടന്‍ പഴത്തിന് 50 മുതല്‍ 80 രൂപ വരെ വില വന്നപ്പോള്‍ കാഴ്ചക്കുലകള്‍5,000 രൂപ വരെ നേടി.