സിപിഎഎം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍

Posted on: August 27, 2014 7:56 pm | Last updated: August 27, 2014 at 8:01 pm

cpim-flag

തിരുവനന്തപുരം: 21ാം പാര്‍ട്ടികോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ വേദിയാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് സമ്മേളനം. ഏപ്രിലില്‍ 21ാം പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപ്പട്ടണത്ത് നടക്കും. അടുത്ത മാസം ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. ഡിസംബറിലാണ് ജില്ലാ സമ്മേളനങ്ങള്‍.