Connect with us

Kozhikode

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് മന്ത്രി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കോഴിക്കോട്: ഈ മാസം 30, 31 തീയതികളില്‍ നാദാപുരം പാറക്കടവ് സിറാജുല്‍ ഹുദാ ക്യാമ്പസില്‍ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് അന്തിമ രൂപം നല്‍കി. 30 ന് ഉച്ചക്ക് രണ്ടിന് സ്വാഗതസംഘം ചെയര്‍മാന്‍ പൊന്നങ്കോട്ട് അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. 2.30ന് കലാ സാഹിത്യ മത്സരങ്ങള്‍ ആരംഭിക്കും. ഉദ്ഘാടന സമ്മേളനം 4.30ന് ആരംഭിക്കും. സയ്യിദ് ഹുസൈന്‍ അസ്സഖാഫി പ്രാര്‍ഥന നിര്‍വഹിക്കും. അലവി സഖാഫി കായലത്തിന്റെ അധ്യക്ഷതയില്‍ മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള ഖിംല ഏര്‍പ്പെടുത്തിയ പ്രഥമ ഖാളീ മുഹമ്മദ് അവാര്‍ഡ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഫൈസല്‍ അഹ്‌സനി രണ്ടത്താണിക്ക് സമര്‍പ്പിക്കും. ടി കെ അലി അശ്‌റഫ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും.
താജുല്‍ ഉലമാ മുതഅല്ലിം എന്‍ഡോവ്‌മെന്റ് വിതരണോദ്ഘാടനം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നിര്‍വഹിക്കും. കെ അബ്ദുല്‍ കലാം മുഖ്യപ്രഭാഷണം നടത്തും. അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്, അശ്‌റഫ് സഖാഫി കടവത്തൂര്‍, അഹ്മദ് പുന്നക്കല്‍, എന്‍ കെ കുഞ്ഞിക്കേളു, ആവോലം രാധാകൃഷ്ണന്‍, പ്രൊഫ. എന്‍ കുഞ്ഞമ്മദ് മാസ്റ്റര്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മദനി, ടി ടി അബൂബക്കര്‍ ഫൈസി, ഹനീഫ സഖാഫി വടകര, മുഹമ്മദലി കിനാലൂര്‍, സി പി ഉബൈദുല്ല സഖാഫി, അബ്ദുര്‍റഹീം സഖാഫി, എം ടി ശിഹാബുദ്ദീന്‍ സഖാഫി, കെ പി അംജദ്, റിയാസ് ടി കെ പ്രസംഗിക്കും. 31 ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ത്വാഹാ തങ്ങള്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി ട്രോഫികള്‍ വിതരണം ചെയ്യും. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അനുമോദന പ്രഭാഷണം നടത്തും.

Latest