ഓഹരി വിപണിയില്‍ മുന്നേറ്റം: സെന്‍സെക്‌സ് 133 പോയിന്റ് ഉയര്‍ന്നു

Posted on: August 27, 2014 11:54 am | Last updated: August 28, 2014 at 12:34 am

share marketമുംബൈ: ഓഹരി വിപണിയില്‍ രണ്ട് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ സെന്‍സെക്‌സ് സൂചിക 133 പോയിന്റ് ഉയര്‍ന്നു. സെന്‍സെക്‌സ് 26576ലാണ് ബുധനാഴ്ച്ച വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 33 പോയിന്റ് ഉയര്‍ന്ന് 7937 ആയി. 732 കമ്പനികളുടെ ഓഹരികളില്‍ നേട്ടത്തിലും 187 ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. 22 കമ്പനികളുടെ ഓഹരികള്‍ക്ക് മാറ്റമില്ല.