കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി

Posted on: August 27, 2014 11:29 am | Last updated: August 28, 2014 at 12:34 am

kochi metroനെടുമ്പാശ്ശേരി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായി കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു. കെ എം ആര്‍ എല്‍ ഇതിനായി പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വെങ്കയ്യാ നായിഡു.

ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമാണ് മെട്രോ നീട്ടാന്‍ ഉദ്ദേശിക്കുന്നത്. അങ്കമാലിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും കാക്കനാട് നിന്ന് ഇന്‍ഫോ പാര്‍ക്കിലേക്കും മെട്രോ റൂട്ട് നീളും.