ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

Posted on: August 27, 2014 9:58 am | Last updated: August 28, 2014 at 12:34 am

check postപാലക്കാട്: വാണിജ്യ നികുതിവകുപ്പിന്റെ കീഴിലുള്ള ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ചെക്ക്‌പോസ്റ്റ് നടത്തിപ്പ് സംവിധാനത്തില്‍ വന്‍ക്രമക്കേടു കണ്ടെത്തി. അനധികൃതമായി സൂക്ഷിച്ച 24,960 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. കമേഴ്‌സ്യല്‍ ടാക്‌സ് ഓഫിസര്‍ ജി രാജശേഖരന്‍ നായര്‍, ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകുമാര്‍, സതീഷ്, പ്യൂണ്‍മാരായ ബൈജു, ബിജു, ക്ലര്‍ക് സതീഷ് എന്നിവര്‍ക്കെതിരെ നടപടിക്കു വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച്ച രാത്രി പത്തോടെ ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. കടലാസില്‍ പൊതിഞ്ഞ് പ്രത്യേക ബണ്ടിലാക്കി ഫയലിനുള്ളിലായാണ് പണം സൂക്ഷിച്ചിരുന്നത്. വിജിലന്‍സ് സംഘത്തെ കണ്ട് പ്യൂണിന്റെ കയ്യില്‍പണം ഏല്‍പ്പിച്ച് പുറത്തയച്ച ശേഷം ഉദ്യോഗസ്ഥര്‍ മുങ്ങാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.