Connect with us

International

സഖ്യം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല; ഉെ്രെകന്‍ പാര്‍ലിമെന്റ് പിരിച്ചുവിട്ടു

Published

|

Last Updated

കീവ്: ഉെ്രെകന്‍ പാര്‍ലിമെന്റ് പിരിച്ചുവിട്ടതായി പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ പ്രഖ്യാപിച്ചു. ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് പാര്‍ലിമെന്റ് പിരിച്ചുവിടുന്നതെന്ന് പൊറോഷെങ്കോ പറഞ്ഞു. ഒക്ടോബര്‍ 26നായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. അധികാരത്തിലേറി മുപ്പത് ദിവസത്തിനുള്ളില്‍ പാര്‍ലിമെന്റില്‍ സഖ്യം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ലിമെന്റ് പിരിച്ചുവിടണമെന്നാണ് നിയമം. കിഴക്കന്‍ ഉെ്രെകനില്‍ റഷ്യന്‍ അനുകൂലികള്‍ ശക്തിപ്രാപിക്കുന്നതിനിടയിലാണ് പ്രസിഡന്റ് പാര്‍ലിമെന്റ് പിരിച്ചുവിട്ടത്. പാര്‍ലിമെന്റിലെ ചില അംഗങ്ങള്‍ റഷ്യന്‍ അനുകൂലികളെ പിന്തുണക്കുന്നവരാണെന്നും പ്രസിഡന്റ് ആരോപിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് പൊറോഷെങ്കോ പാര്‍ലിമെന്റ് പിരിച്ചുവിട്ടിരിക്കുന്നത്. അതേസമയം, കിഴക്കന്‍ ഉെ്രെകനില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. ഏപ്രിലില്‍ സംഘര്‍ഷം ആരംഭിച്ച ശേഷം 2000ലധികം പൗരന്‍മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
അതിനിടെ, അതിര്‍ത്തി ഭേദിച്ചുവന്ന പത്ത് റഷ്യന്‍ സൈനികരെ പിടികൂടിയതായി ഉക്രൈന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ നുഴഞ്ഞുകയറ്റക്കാരല്ല അബദ്ധത്തില്‍ അതിര്‍ത്തി കടന്നവരാണെന്ന് റഷ്യ പ്രതികരിച്ചു.

---- facebook comment plugin here -----

Latest