Connect with us

Gulf

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടുന്നു

Published

|

Last Updated

ദുബൈ: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഓണത്തിനു മുന്നോടിയായി വിമാന നിരക്ക് ഉയരുന്നു. ഓണത്തിനു തൊട്ടുമുമ്പും പിമ്പും ഉള്ള ദിവസങ്ങളിലെ ടിക്കറ്റ് കിട്ടാനുമില്ല. 100 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. നാട്ടില്‍ നിന്ന് ഓണാവധിക്കുശേഷമുള്ള ടിക്കറ്റ്‌നിരക്കുകള്‍ 600 ശതമാനംവരെ വര്‍ധിപ്പിച്ചു. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 200 ശതമാനംവരെ നിരക്ക് കൂടിയിട്ടുണ്ട്.
നാട്ടില്‍ 5,500 രൂപ മുതല്‍ ആരംഭിച്ചിരുന്ന എയര്‍ ഇന്ത്യ കോഴിക്കോട്ഷാര്‍ജ മേഖലയിലെ വിമാനനിരക്ക് ഒറ്റയടിക്ക് 40,000 രൂപയായി ഉയര്‍ത്തി. ഈ മേഖലയിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍ ലഭ്യമല്ലാത്ത അവസ്ഥയുമുണ്ട്. എക്കോണമി ക്ലൂസില്‍ ലഭ്യമായ ടിക്കറ്റുകള്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ വിറ്റുതീര്‍ന്നതിനാല്‍ ബിസിനസ് ക്ലൂസ് ടിക്കറ്റുകള്‍ മാത്രമാണ് ഒരുമാസമായി നിലവിലുള്ളത്. ഇവയിലാണ് വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്.
9,600 രൂപയുണ്ടായിരുന്ന കോഴിക്കോട്‌സൗദിഅറേബ്യ ടിക്കറ്റുകള്‍ക്ക് 34,000 രൂപ മുതല്‍ 40,000 രൂപവരെ ഇപ്പോള്‍ നല്‍കണം. 6500 മുതല്‍ 7000 രൂപ വരെയുണ്ടായിരുന്ന കോഴിക്കോട്ദുബായ് ടിക്കറ്റിന് ഇപ്പോള്‍ 30,000 രൂപയാണ് നിരക്ക്.