ട്രെയിന്‍ സമയങ്ങളില്‍ മാറ്റം

Posted on: August 26, 2014 6:50 pm | Last updated: August 26, 2014 at 6:50 pm

തിരുവനന്തപുരം: ഇന്നു വൈകീട്ട് 7.15 ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ട നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് നാളെ പുലര്‍ച്ചെ 3.30നേ പുറപ്പെടൂ. ഇന്ന് വൈകീട്ട് 8.40 ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗലാപുരം എക്‌സപ്രസ് 11.45 പുറപ്പെടും. കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ പാളം തെറ്റിയതുമൂലമാണ് ട്രെയിന്‍ സമയം പുന;ക്രമീകരിച്ചത്.