Wayanad
അറിവുള്ളവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണം: സയ്യിദ് ഖുറാ തങ്ങള്‍

പനമരം: സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിലിരുന്ന് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നും കളവ് പറയുന്നതിലും ഫിത്‌ന പറയുന്നതിലും കൂട്ട് നില്‍കരുതെന്നും ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ (ഖുറാ തങ്ങള്‍) ആവശ്യപ്പെട്ടു. സത്യത്തിനും നീതിക്കും വേണ്ടി നാം നില കൊള്ളണം. യതാര്‍ഥമായ മാര്‍ഗം കാണിച്ച് തരുന്നവരും മാതൃക യോഗ്യരുമായ പണ്ഡിതന്മാരെ പിന്തുടര്‍ന്ന് സത്പാന്ഥാവിലെത്താന്‍ യുവാക്കള്‍ തയ്യാറാവണം- തങ്ങള്‍ പറഞ്ഞു. പനമരം ബദ്‌റുല്‍ ഹുദയില്‍ സംഘടിപ്പിച്ച സി എം വലിയുല്ലാഹി നേര്‍ച്ചക്ക് നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. സമസ്ത ജില്ലാ പ്രസിഡ്ന്റ് പി ഹസന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
എം വി ഹംസ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. എസ് ജെ യു ജനറല്‍ സെക്രട്ടറി കൈപ്പാണി അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു.കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ദാറുല്‍ഫലാഹ് പ്രിന്‍സിപ്പള്‍ എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പാലേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഖാരിഅ് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ.എസ് മുഹമ്മദ് സഖാഫി, കെ.കെ മമ്മുട്ടി മദനി, ഉമര്‍ സഖാഫി ചെതലയം, നാസര്‍ മാസ്റ്റര്‍ തരുവണ, മുഹമ്മദലി സഖാഫി പുറ്റാട് സംസാരിച്ചു. പി ഉസ്മാന്‍ മൗലവി സ്വാഗതവും ഇബ്രാഹീം സഖാഫി നന്ദിയും പറഞ്ഞു.